Naalukettu
എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട് എന്ന നോവലിന്റെ 50മത് വാര്‍ഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാഡമി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ അവസാനദിവസത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍.
രാവിലെ 10ന് ഞരളത്ത് രാമപ്പൊതുവാളിന്റെ മകന് ഹരിഗോവിന്ദന്റെ അഷ്ടപദി രൂപത്തിലുള്ള കവിതയോടെ ആയിരുന്നു തുടക്കം. ശേഷം രാമന്റെ കവിതാലാപനം. അതിന് ശേഷം ശ്രീ വൈശാഖന്റെ നേതൃത്വത്തില്‍ അക്ബര്‍ കക്കട്ടില്‍, കെ.എ.ഇന്‍ കുഞ്ഞുമുഹമ്മദ്, രവികുമാര്‍, സുധീര, ലിസി, മുല്ലനേഴി, സുബാഷ് ചന്ദ്രന്, പുരുഷോത്തമന് തുടങ്ങി നിരവധി പേര് തങ്ങളുടെ ജീവിതത്തില്‍ നിന്നും എം.ടി അനുസ്മരണം നടത്തുകയുണ്ടായി. വൈകീട്ട് വിദ്യാധരന് മാഷുടെറ്റ് നേതൃത്വത്തില്‍ എം.ടി സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത ഗാനങ്ങളുടെ അവതരണവും നടന്നു.
അതിന് ശേഷം എംടിയുടെ മറുപടി പ്രസംഗവും ഉണ്ടായിരുന്നു.
ചിത്രങ്ങള്‍ എല്ലാം എടുക്കാന്‍ സാധിച്ചില്ല.
സസ്നേഹം
ദേവദാസ്
Jan 17, 2008
Photos: 26