ജന്മ ശതാബ്ദി എക്സ്പ്രസ്സില് എത്തിയ ഞങ്ങള് കുറച്ചുപേര് എറണാകുളം സൌത്ത് റെയില് വായ് സ്റ്റേഷനില് എത്തി. ഓട്ടോ കാത്തുനില്ക്കുമ്പോള് എറണാകുളത്തെ റബ്ബറിനെകുറിച്ച് പറയാന് തുടങ്ങിയ കേരളഫാര്മറെ തടഞ്ഞു, എറണാകുളം സൗത്തിന്റെ പൌരാണിക പ്രശസ്തി വര്ണ്ണിക്കാന് തുടങ്ങുന്ന വെള്ളായണി വിജയേട്ടന്. ഇതെല്ലാം കണ്ടു ചിരിക്കുന്ന വേദവ്യാസന്. അതിനിടയില് ഒട്ടും സമയം കളയാതെ റ്റാറ്റാ ഡോക്കൊമോ പരസ്യം വീഡിയോയില് പകര്ത്തുന്നു അങ്കിള് , എന്തോ പുതിയ ഉപഭോക്തൃപ്രശ്നം ആയിരിക്കും അവിടെ നോക്കുന്നത്, റ്റാറ്റാ, ജാഗ്രതൈ!
ഞങ്ങളുടെയെല്ലാം കയ്യിലിരിപ്പ് കയ്യോടെ പിടികൂടുന്ന അങ്കിളും ആന്റിയും.
ചന്ദ്രേട്ടനെയും വിജയേട്ടനെയും അങ്കിള് ഷൂട്ട് ചെയ്യുന്നു. അത്യാധുനിക വീഡിയോ റിക്കോഡിംഗ് സംവിധാനം ആണ് അങ്കിളിന്റെ കൈയ്യില് .
ഞങ്ങള് താമസിച്ചാണ് എത്തിയത്, 11 മണി കഴിഞ്ഞു. ചെന്നപ്പോള് കണ്ടത് ലതിചേച്ചി തോന്ന്യാസിയെ വിരട്ടുന്നതാണ്, എന്തോ കള്ളത്തരം ഒപ്പിച്ചുകാണും. ഒളികന്നിടു നോക്കി ചിരിക്കുന്ന സുല് !
പരിചയപ്പെടുത്തല് എന്നാ പേരില് ഓരോരുത്തരായി പൊങ്ങച്ചം പറയുന്നുണ്ടായിരുന്നു. ഇത്രയും ദൂരം കഷ്ടപ്പെട്ടുബുദ്ധിമുട്ടി വന്ന ഞങ്ങള് ഇനി എന്തൊക്കെ സഹിക്കണം!
അപ്പൂട്ടന് ഇതൊന്നു കണ്ടിട്ട് സഹിച്ചില്ല, "ഞാന് എല്ലാറ്റിനെയും ഇപ്പോള് ശരിയാക്കും, ഒന്ന് ഊതിയാല് മതി പറന്നുപോകാന്" എന്ന് അക്രോശിക്കുന്നുണ്ടായിരുന്നു. ആ കറുത്ത ബാഗില് എന്തായിരുന്നു എന്ന് ഊഹിക്കാമല്ലോ. അരയില് ഒരു ബെല്ട്ടും ഉണ്ട്. ഇത് കണ്ടു അന്തം വിട്ട മുള്ളൂര്ക്കാരന് അടുത്തിരുന്ന ജോയോട് ചോദിക്കുന്നുണ്ടായിരുന്നു "ഇവിടെ എന്നെക്കാള് വലിയ തീവ്രവാദിയോ?"
ഭാഗ്യം, അങ്കിളിനു ഒരാളെ കിട്ടി, സര്ക്കാര് കാര്യവും ഉപഭോക്തൃ നിയമങ്ങളും ഇപ്പോള് പുതുതായി ലാവലിനും ഒക്കെ പേടിച്ചു ആരും അങ്കിളിന്റെ അടുത്തേയ്ക്ക് പോകുന്നുണ്ടായിരുന്നില്ല.
ചാണക്യന് തന്ത്രങ്ങള് മെനയുന്നു, വന്നു പറ്റിയ ഒരു കൊതുകിനെ കൈപ്പത്തിയില് വച്ച് തേയ്ച്ചു കൊന്നു ശത്രുവിനെ കീഴടക്കുന്ന വിധം ലതി ചേച്ചിക്കും പറഞ്ഞു കൊടുക്കുന്നു. പേടിച്ചിട്ടു വളരെ ദൂരെ നിന്ന് സൂം ചെയ്താണ് ഈ ഫോട്ടോ എടുത്തത്. ഇതൊന്നും അറിയാതെ ഈണം സീ ഡീ യും പുസ്തകങ്ങളും ഒന്നു എത്തി നോക്കുന്നവരെ പിറകില് കാണാം.
ബ്ലോഗ്ഗര്മാരെ പാടി പാട്ടിലാക്കിയ കൊച്ചു പെണ്കുട്ടി. അത് കേട്ടു ആസ്വദിക്കുന്ന മണിസാറിന്റെ മകളെയും കാണാം.
സുനില് കൃഷ്ണന് ചെറായിയില് ബീ സീ ഇരുപതാം നൂറ്റാണ്ടില് ചെരയിയില് ഉണ്ടായിരുന്ന ഒരു ദിനോസര് രാജാവിന്റെ കോട്ടയുടെ ചരിത്രം പറഞ്ഞു കൊടുക്കുന്ന വെള്ളായണി വിജയേട്ടന്.
പൊട്ടിച്ചിരിപ്പിക്കല് മത്സരത്തില് പങ്കെടുക്കുന്ന തറവാടിയും വല്യമ്മായിയും. എല്ലാവരും വളരെ ശ്രമിച്ചിട്ടും രണ്ടുപേരും വായ തുറന്നില്ല, എന്നാല് എപ്പോഴും സുസ്മേരവദനര് ആയിരുന്നു. അതിനിടയില് വേലി ചാടി അനോണി ബ്ലോഗ്ഗര്മാരോടൊപ്പം കൂടാന് ശ്രമിച്ച ഒരു കുട്ടിബ്ലോഗ്ഗരെ തിരികെ എത്തിക്കാന് പെടുന്ന പെടാപാട് കാണാം.
കുമാര് നീലകണ്ഠനും യാരിദും ചേര്ന്ന് പുസ്തക വില്പ്പനയും സീ ഡീ വില്പ്പനയും പൊടിപൊടിക്കുന്നു. വൈകിട്ട് റെയില്വേ സ്റ്റേഷനില് വച്ച് യാരിദിനെ കണ്ടു, ഞങ്ങള് എല്ലാം സാദാ ക്ലാസ്സില് യാത്ര ചെയ്യുമ്പോള് യാരിദ് എസീ ചെയര് കാറില് ആയിരുന്നു; കുറച്ചു പൈസ തടഞ്ഞു കാണും! :-)
കൈകെട്ട് കണ്കെട്ട് വിദ്യ കാണിച്ചു എല്ലാവരെയും ബ്ലോഗ് വായിപ്പിക്കാന് ശ്രമിക്കുന്ന ബിലാത്തി പട്ടണം, പരിശോധിക്കുന്നത് ജിപ്പൂസ്.
അനില് @ ബ്ലോഗ് ആഹാരം തയ്യാറായി എന്നുള്ള അറിയിപ്പ് അനൌണ്സ് ചെയ്യുന്നു. പറഞ്ഞു തീരുമ്പോള് തന്നെ ആരെയും വേദിയില് കണ്ടില്ല. വയസ്സന് (കുട്ടിയാണ് എന്ന് വാദിക്കുന്നു) ഫാര്മര് ചേട്ടനും അരീക്കോടന് മാസ്റ്ററും മാത്രം.
അരുണ് കായംകുളം & മനു, ഈയുള്ളവന് എന്തുപറയാന്... അടുത്ത കാലത്ത് ഈ നിയമം കൂടുതല് ചര്ച്ച ചെയ്യപ്പെട്ടു, അംഗീകാരവും കിട്ടി. പക്ഷെ ഇങ്ങനെയൊരു പൊതു സ്ഥലത്ത് തീരെ പ്രതീക്ഷിച്ചില്ല. നാട്ടുകാരന്റെ മുഖത്ത് അതിന്റെ പ്രതിക്ഷേധം നിഴലിച്ചു കാണാം.
എല്ലാവരുടെയും തെറ്റിധാരണ മാറ്റാനായി മൂവരും കൂടെ പോസ് ചെയ്തു. അതിനിടയില് നാട്ടുകാരന്റെ കമന്റ്: "ഇനി മനു ജി തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്ന് പറയല്ലേ!"
പാവം പാവം പാവപ്പെട്ടവന്. പിന്നില് നിന്ന് പാവപ്പെട്ടവന്റെ കഴുത്തിനു കുത്തിപ്പിടിക്കാന് ശ്രമിക്കുന്ന നിരക്ഷരന്.
ബിലാത്തിപട്ടണത്തിന്റെ മാജിക് പാഠങ്ങള് പഠിക്കുന്ന ജിജ്ഞാസുക്കള് .
റിസോര്ട്ടിനു പുറത്തു ബീച്ചില് ഒളിഞ്ഞു നില്ക്കുന്ന അനോണികള് . നമ്മള് ആരെങ്കിലും കാണുമ്പോള് വെള്ളത്തില് മുങ്ങും, പിന്നെയും കയറിവരും.
വേലിയ്കകത്ത് ബ്ലോഗാനന്ദന്മാര് , അച്ചടക്കത്തോടെ മീറ്റിയില്ലെങ്കില് പുറത്താക്കപ്പെടും.
മറ്റൊരു ക്യാമറ കണ്ടപ്പോള് മസ്സില് പിടിക്കുന്ന അപ്പുവും കൂട്ടരും.
മറ്റൊരു വശത്തുകൂടി മീറ്റില് ചാടിക്കയറാന് വരുന്ന അനോണികള് . സെക്യൂരിറ്റി ക്യാമറ ഉണ്ടായിരുന്നതില് കയ്യോടെ പിടികൂടി, അനോണികള് പേര് പുറത്തു പറയാതിരിക്കാനായി കാലുപിടിച്ചു. ശരി, അവരും ജീവിച്ചു പോട്ടെ.
വിഭവ സമൃദ്ധമായ ഊണിനു ശേഷം വരമൊഴി ചര്ച്ച പുരോഗമിക്കുന്നു. വരമൊഴി ഉപജ്ഞാതാവ് സിബു സാകൂതം അഭിപ്രായങ്ങള് ശ്രവിക്കുന്നു. "വിക്കിപീഡിയയെ ക്കാള് വരുമോ ഈ വരമൊഴി" എന്ന് ആശ്ചര്യപ്പെടുന്നു ഷിജു അലക്സ്.
വരമൊഴിയെ കുറിച്ച് സിബു പറഞ്ഞതെന്തോ ഇഷ്ടപ്പെടാതെ ഘോരാവോ ചെയ്യുന്നവര് . നേതൃത്ത്വം കൊടുക്കുന്നത് അന്കിലും സുനിലും ജയന് എവൂരും.
സൂര്യോദയം തുടങ്ങിയതേയുള്ളൂ, അടപ്പു പൊട്ടിച്ച കുപ്പിയും ഇളനീരുമായി ഇരിക്കുന്ന രണ്ടു പ്രശസ്ത ബ്ലോഗ്ഗര്മാരെ പിറകിലായി കാണാം, അവരുടെ പേര് പറയുന്നില്ല.
പോകാന് സമയമായി, സജി സെന്റിയടിക്കുന്നു. സെന്റി മാറ്റാന് മില്ലി അടിക്കാനായി ലുലു സെന്ററിന്റെ കവറില് കുപ്പികളുമായി ബിലാത്തി പട്ടണം. ചോദിച്ചാല് പറയും മാജിക് കാണിക്കാനായി മായാവിയെയും ലുട്ടാപ്പിയേയും പിടിച്ചു അടയ്ക്കാനുള്ള കുപ്പിയാണെന്ന്.
സമയമായിട്ടും ആരും മീറ്റ് കഴിഞ്ഞു പോകുന്നില്ല. അവസാനം എല്ലാവരെയും ഓടിക്കാനുള്ള ജോലി മനുവിനെ ഏല്പിച്ചു. മനു മൈക്കെടുത്ത് പാടിത്തുടങ്ങി.